September 15, 2026

ചുള്ളിയോട് വ്യാപാരിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം

0
Img 20250128 105255
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ചുള്ളിയോട് വ്യാപാരിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനംറോഡ് നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച മതിലിൽ വെള്ളം നനക്കുന്നതുമായി ബന്ധപ്പെട്ടാണ് ചുള്ളിയോട് വ്യാപാരിക്ക് മർദ്ദനനമേറ്റത്. ടൗണിലെ വ്യാപാരിയും യൂത്ത് വിംഗ് യൂണിറ്റ് ഭാരവാഹിയുമായ രഞ്ജിത്തി(29)നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ടൗണിലെ ഓട്ടോ ഡ്രൈവറായ തോവരമല സ്വദേശിയാണ് മർദിച്ചത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ രഞ്ജിത്തിനെ മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

നവീകരിക്കപ്പെട്ടതോടെ ചുള്ളിയോട് ടൗണിൽ റോഡ് അല്പം താഴ്ചയിലായിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളുടെ സംരക്ഷണാർത്ഥമാണ് റോഡരികിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചത്. ഇതിൻ്റെ കോൺക്രീറ്റിൽ വെള്ളം നനയ്ക്കാൻ തിങ്കളാഴ്ച രാവിലെ റോഡ് പണിക്കാരുടെ വാഹനം എത്തിയിരുന്നു. രഞ്ജിത്തിന്റെ ടെക്സ്റ്റൈൽസ് ഷോപ്പിനു മുമ്പിൽ മതിലിനോട് ചേർന്ന് ഓട്ടോകൾ പാർക്ക് ചെയ്ത‌തിനാൽ വെള്ളം നനയ്ക്കാൻ പ്രയാസമായി. ഓട്ടോ അല്പം മാറ്റി പാർക്ക് ചെയ്‌തുകൂടെ എന്ന് രഞ്ജിത്ത് ചോദിച്ചതോടെ ഓട്ടോ തൊഴിലാളി പ്രകോപിതനാവുകയായിരുന്നു.

 

സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

വ്യാപാരിയെ മദ്യത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച വൈകുന്നേരം ചുള്ളിയോട് ടൗണിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. സത്താർ അമാനിയ, വി.സി. രാജൻ, പ്രസാദ് തിരുക്കുളം, ആർ.കെ. പ്രസാദ്, ബേസിൽ വർഗീസ്, ഷബീർ, കെ.പി. സാധീഷ് കെ ജി ജെയിംസ് എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *