കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നേന്മേനി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
ബത്തേരി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നേന്മേനി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷമീർ മാളിക അധ്യക്ഷത വഹിച്ച മണ്ഡലം യോഗം ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, ക്ഷേമനിധി എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായി സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റായി ഷമീർ മാളിക, വൈസ് പ്രസിഡന്റുമാരായി സിന്ധു ജോയ്, സൈദ് അലവി, ജനറൽ സെക്രട്ടറിയായി ഷീല പ്രദീപ്, ട്രഷററായി ജോയ് അതിർത്തിമുക്ക് എന്നിവരെയാണ് തിരഞ്ഞെടുത്തത്. ചടങ്ങിൽ പോൾസൻ, രാജേഷ് നബിചാൻ കുടി, ഷമീർ മാണിക്യം, ഷാജു കീച്ചേരി, വാർഡ് മെമ്പർമാരായ ദീപ ബാബു, ഷീന എടക്കൽ, പൗലോസ് ചെറിയാൻ, വിത്സൻ ബത്തേരി, ജോയ് കരടിപ്പാറ എന്നിവർ സംസാരിച്ചു. ടി.ടി. സുലൈമാൻ സ്വാഗതവും ഷീല പ്രദീപ് നന്ദിയും പറഞ്ഞു.





Leave a Reply