September 15, 2026

ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് കൈത്താങ്ങായി കെ.എസ്.എസ്.പി.എ; ഭവനനിർമാണത്തിന് ശിലാസ്ഥാപനം നടത്തി

0
IMG_20260915_172703
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റ് ഭൂമിയിൽ നാല് വീടുകളാണ് ദുരിതബാധിതർക്കായി നിർമ്മിച്ചു നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ കെ.എസ്.എസ്.പി.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.പി. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ. വിപിനചന്ദ്രൻ മാസ്റ്റർ, ഇ.ടി. സെബാസ്റ്റ്യൻ മാസ്റ്റർ, കെ.സി. രാജൻ, വേണുഗോപാൽ എം. കീഴ്ശേരി, ജി. വിജയമ്മ, പി.എം. ജോസ് മാസ്റ്റർ, എൻ.ഡി. ജോർജ്, കെ.എം. ആലീസ് ടീച്ചർ, ടി.ജെ. സക്കറിയാസ്, ടി.വി. കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *