May 28, 2026

വയനാട്ടിൽ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം  ഉസ്മാൻ മൗലവി

0
Img 20250128 183934
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട് ജില്ലയുടെ വിവിധ ഇടങ്ങളിൽ ജനവാസ മേഖലയിൽ വർധി ച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു. മാനന്തവാടി പഞ്ചാരകൊല്ലി കടുവയുടെ ആക്രമണത്തിൽ ദാരുണമായി മരണമടഞ്ഞ രാധയുടെ വീട്ടിൽ എത്തി ഭർത്താവ് അച്ചപ്പനെയും മക്കളെയും ഉസ്മാൻ മൗലവി സന്ദർശിച്ച് ആശ്വസിപ്പിച്ചു

ഏതെങ്കിലും ഒരിടത്ത് മനുഷ്യന് ജീവഹാനി സംഭവിക്കുമ്പോൾ മാത്രം ജനവികാരത്തെ തണുപ്പിക്കാൻ സാമ്പത്തിക സഹായവും അശ്രിതർക്ക് ജോലി വാഗ്ദാനവും ചെയ്തിട്ട് കാര്യമില്ല, വനമേഖലയിൽ നിന്ന് എന്ത് കൊണ്ട് മുമ്പൊന്നും ഇല്ലാത്ത വിധം വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഉറങ്ങുന്നു എന്ന് പഠനം നടത്തി അതിനാവശ്യമായ പരിഹാരം കണ്ടെത്തുകയാണ് വേണ്ടത് ഉസ്മാൻ മൗലവി പറഞ്ഞു

കാട്ട് മൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ അക്രമം നടത്തും അതിന് സർക്കാറുകൾക്ക് തടയിടാൻ കഴിയില്ല അതേ സ്ഥാനത്ത് നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള വഴികൾ കണ്ടെത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *