ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം
കൽപ്പറ്റ :ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം പരോഗമിക്കുയാണ്. രണ്ട് എസ്റ്റേററിലേയും ടോപ്പോ ഗ്രാഫിക്ക് സര്‍വ്വേ പൂര്‍ണ്ണമായിട്ടുണ്ട്. ജിയോ ഗ്രാഫിക്കല്‍ സര്‍വ്വേയുടെ മുഖ്യഭാഗം കഴിഞ്ഞിട്ടുണ്ട്. ഹൈഡ്രോളജിക്കല്‍ സര്‍വ്വേ 50 ശതമാനം വീതം പൂര്‍ത്തിയായി. സോയില്‍ ടെസ്റ്റ് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 11 ഭാഗത്ത് നടത്തി കഴിഞ്ഞു. വെള്ളത്തിന്റെ സംപിള്‍ കളക്ഷനുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ഫെബ്രുവരി 5 നകം പൂര്‍ത്തികരിക്കും. ഭൂമി ലഭ്യമായിട്ടുള്ള 30 ദിവസത്തിനുള്ളില്‍ തന്നെ കിഫ്ബി, കിഫ്കോന്‍, യുഎല്‍സിസി, റവന്യു വിഭാഗം പ്രത്യേകം ഓഫീസറെ തന്നെ നിയമിച്ച് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു വിഭാഗവും ചേര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കുകയാണ്.
ജൂലൈ 30ന് ദുരന്തമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 3ന് മന്ത്രിസഭ ചേരുകയും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളിലെ ഭൂമി എറ്റെടുക്കുന്നതിന് തത്വത്തില്‍ അംഗീകരം നല്കി ഒക്ടോബര്‍ നാലിന് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുകയും ചെയ്തതാണ്. അപ്രതിക്ഷിതമായ ചില വ്യവഹാരങ്ങള്‍ ഇടയില്‍ വന്നതിനാലാണ് ഡിസംബര്‍ 27 വരെ സര്‍ക്കാരിന് കോടതിയുടെ അനുവാദത്തിനായി കാത്തിരിക്കേണ്ടി വന്നതെന്നുംമന്ത്രിപറഞ്ഞു.





Leave a Reply