August 22, 2026

ഉദയഗിരി ഗവ. എൽ പി സ്കൂ‌ൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

0
Img 20250202 184856
By ന്യൂസ് വയനാട് ബ്യൂറോ

ഉദയഗിരി : ഉദയഗിരി ഗവ. എൽ.പി സ്‌കൂളിൻ്റെ 27-ാംവാർഷികാഘോ ഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ എ ജോസിനുള്ള യാത്രയയപ്പ് സമ്മേളനവും കുട്ടികളുടെ കലാവിരുന്നും വർണം 2025 എന്ന പേരിൽ നടത്തി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയുടെ അധ്യക്ഷതയിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണവും നടത്തി.സ്‌കൂൾ പി ടി എ പ്രസിഡന്റ് ബിജു നരിപ്പാറ യോഗത്തിന് സ്വാഗ തം ആശംസിച്ചു.സ്കൂൾ വാർത്താപത്രിക ‘ഉദയം’, കുട്ടികളുടെ രചനകൾ ഉൾപെടുത്തിയ ‘പട്ടം’ എന്ന പുസ്‌തകം എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *