June 19, 2026

ദീപ്തിഗിരി ക്ഷീര സംഘത്തിലെ തീവെട്ടിക്കൊള്ളയ്ക്കെതിരെ സി.പി.ഐ.എം മനുഷ്യച്ചങ്ങല-നാളെ 5 മണിക്ക്  

0
Img 20250206 143021
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ദീപ്തിഗിരി ക്ഷീര സംഘത്തിലെ തീവെട്ടി കൊള്ളയ്ക്കെതിരെ സി.പി.ഐ.എം. എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 7 ന് വെള്ളിയാഴ്ച്ച 5 മണിയ്ക്ക് രണ്ടേ നാലിൽ മനുഷ്യച്ചങ്ങല തീർക്കുകയാണ്.ശ്രീ.എച്ച്. ബി.പ്രദീപ് നയിക്കുന്ന ഭരണ സമിതിയുടെ കീഴിൽ വ്യാപകമായ അഴിമതിയാണ് ദീപ്തി ഗിരി സംഘത്തിൽ നടന്നു വരുന്നത്.ഇതുമൂലം ക്ഷീര കർഷകർക്ക് തുണയാകേണ്ട സ്ഥാപനമിന്ന് അവർക്ക് തന്നെ ശാപമായി തീർന്നിരിക്കയാണ്.

 

കർഷകർക്ക് ന്യായമായ വിലയ്ക്ക് പലവ്യഞ്ജന സാധനങ്ങളും മറ്റും നൽകി അവരെ സഹായിക്കുന്നതിനായി 2020 ൽ തുടങ്ങിയ സ്റ്റോറിൽ നാളിതുവരെയായി ഓഡിറ്റ് നടന്നിട്ടില്ല.സ്റ്റോറിലെ അതാത് ദിവത്തെ പണം ആ ദിവസം തന്നെയോ അല്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 10 മണിയ്ക്ക് മുൻപോ സംഘത്തിന് അക്കൗണ്ടുള്ള ബാങ്കിൽ അടച്ചിരിക്കണമെന്നാണ് നിയമം.എന്നാൽ ഈ നിയമം കാറ്റിൽപ്പറത്തി ഒരു നയാപ്പൈസ പോലും ഈ കാലയളവിൽ ബാങ്കിൽ അടച്ചിട്ടില്ല.ഇങ്ങനെ സംഘത്തിന്റെ അക്കാണ്ടിൽ വരേണ്ട ഏകദേശം 43 ലക്ഷം രൂയാണ് നിയമ വിരുദ്ധമായി ഭരണസമിതിയുടെ നേതൃത്വത്തിൽ ദുരുപ യോഗം ചെയ്തത്.എന്നാൽ ഈ വിഷയം പുറത്തറിഞ്ഞതോടെ തങ്ങളുടെ മുഖം രക്ഷിക്കാനായി ചില ജീവനക്കാരെ മാത്രം ബലിയാടാക്കി തടിതപ്പാനാണ് ഭരണസമിതി ശ്രമിച്ചത്.ഇങ്ങനെ കുറച്ചു പണം ജീവനക്കാരെ ഭീഷണിപ്പെടുത്തി പിന്നീട് ബാങ്കിൽ അടപ്പിച്ചതായാണ് അറിയുന്നത്.എന്നാൽ വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയോടെ ഭരണ സമിതിയുടെ ഈ നീക്കവും പാളിയിരിക്കയാണ്.2019 -20 ന് ശേഷം സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ല എന്ന ഗുരുതരമായ കാര്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഇതെല്ലാം ഭരണ സമിതിയുടെ ഇക്കാര്യത്തിലുള്ള നേരിട്ടുള്ള പങ്കാണ് വ്യക്തമാക്കുന്നത്.

 

ഇത് കൂടാതെ കർഷകർക്ക് വിതരണം ചെയ്തുവരുന്ന കാലിതീറ്റ ഇടപാടിലും വ്യാപകമായ അഴിമതി നടക്കുകയാണ്.കെ.എസ്, മിൽമ,കേരള ഫീഡ് എന്നീ കമ്പനികളാണ് സംഘത്തിന് കാലി തീറ്റ നൽകി വരുന്നത്.ഈ ഇനത്തിൽ കമ്പനികൾ സംഘത്തിന് ഒരു നിശ്ചിത തുക കമ്മീഷൻ നൽകാറുമുണ്ട്.ഇതു വഴി മാസത്തിൽ ശരാശരി 1000 ചാക്കിലധികം കാലിത്തീറ്റ വിതരണം ചെയ്തുവരുന്നുണ്ട്.ഇങ്ങനെ വലിയൊരു തുക സംഘത്തിന് ലഭിക്കുന്നുണ്ട്.എന്നാൽ ഇതിന്റെയൊന്നും കൃത്യമായ കണക്ക് സംഘത്തിലില്ല.

 

ഇങ്ങനെ സർവത്ര അഴിമതിയാണ് സംഘത്തിൽ നടക്കുന്നത്.ഭരണ സമിതിയുടെ പകൽക്കൊള്ള പുറം ലോകം അറിയും എന്നുള്ളതു കൊണ്ടാണ് സംഘത്തിന്റെ ഓഡിറ്റ് യഥാസമയം നടത്തേണ്ട ഉത്തര വാദിത്വം ഭരണസമിതിയ്ക്ക് ആയിരുന്നിട്ടും കഴിഞ്ഞ 5 വർഷമായി തങ്ങളുടെ സ്ഥാപനത്തിൽ ഓഡിറ്റ് നടത്താൻ ഭരണ സമിതി മുൻകൈ എടുക്കാതിരുന്നത്.

 

ചങ്ങലയിൽ പാർട്ടി ജില്ലാ സെക്രട്ടറി കെ. റഫീഖ്,എ.എൻ. പ്രഭാകരൻ,പി.കെ. സുരേഷ്,എ.ജോണി,ജസ്റ്റിൻ ബേബി എന്നിവർ കണ്ണികളാകും.

 

മനു കുഴിവേലിൽ,പി.പ്രസന്നൻ,കെ.ആർ.ജയപ്രകാശ്,എം.പി. വൽസൻ,നജീബ് മണ്ണാർ,എന്നിവർപത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *