May 8, 2026

സംസ്ഥാന ബജറ്റ് വയനാടിനോടുള്ള അവഗണന  അവസാനിപ്പിക്കണം :  ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ

0
Img 20250207 191359
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻബത്തേരി :വയനാടിനെ പാടെ അവഗണിച്ച ഒരു ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിലും ഇതേ അവസ്ഥയായിരുന്നു പ്രളയക്കെടുതി കാർഷിക മേഖലയിലെ പ്രതിസന്ധി വന്യമൃഗ ശല്യം എന്നിവ മൂലം പൊറുതിമുട്ടിയ വയനാടിന് പ്രത്യേക പാക്കേജ് ഇല്ല രാത്രി യാത്ര നിരോധനം സംബന്ധിച്ച് ബദൽ പാത നിർദേശവും ഇത്തവണയും ഉണ്ടായില്ല വയനാട് മെഡിക്കൽ കോളേജിന് സഹായവുമില്ല പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ ഫണ്ട് വെട്ടിക്കുറച്ചു രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടിൽ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് ആവശ്യമായ തുക ബജറ്റൽ വകയിരുത്തിയിട്ടില്ല വായ്പ എടുത്ത കർഷകരെ സഹായിക്കുന്ന പദ്ധതികളും ആവിഷ്കരിച്ചില്ല ഇത് കർഷകരോടും സാധാരണക്കാരോടും ഉള്ള വെല്ലുവിളിയാണ്. സുൽത്താൻബത്തേരി ആട്‌സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കുന്നതിനും സ്ഥലമെടുപ്പ് ഉൾപ്പെടെ ഉള്ള ഭൗതിക സാഹചര്യങ്ങൾക്കുമാക്കായി കഴിഞ്ഞ 7 ബജറ്റുകളിൽ നിയമാനുസൃതം നിർദ്ദേശം സമർപ്പിച്ചുവെങ്കിലും ആവശ്യമായ തുക വകയിരുത്തിയില്ല. ഈ വർഷത്തെ ബജറ്റിൽ കോളേജിനായി 40 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചുവെങ്കിലും 100 രൂപ ടോക്കണായാണ് വകയിരുത്തിയത് ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക രംഗത്തത്തിനും റോഡുകളുടെ വികസനത്തിനും ഒരു ഫണ്ടും നീക്കി വെച്ചിട്ടില്ല.കൊടുത്ത ഒരു പ്രവർത്തിക്ക് പോലും ഫണ്ട് 100 രൂപ ടോക്കണിലധികം വകയിരുത്തിയില്ല എന്നതാണ് യാഥാർത്ഥ്യംമെന്നും എം എൽ എ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *