സി.പി.എം.നേതാവിനെതിരെ എസ്.എം.എസ്. പോലീസിൽ പരാതി നൽകി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
മാനന്തവാടി.ആദിവാസി പെണ്ണ് എന്ന് പറഞ്ഞ് അധിക്ഷേപിച്ച സി.പി.എം.നേതാവിന്നെതിരെ എസ്.എം.എസ്. പോലീസിൽ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പരാതിനൽകി.
എട്ടാം തീയ്യതിവൈകുന്നേരം ആറ് മണിക്ക് പനമരം ടൗണിൽ സി.പി.എം. സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ച് സി.പി.എം. ജില്ലാ കമ്മറ്റി അംഗം എ.എം.പ്രഭാകരൻ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സാമൂഹിക പ്രവർത്തകയുമായ എന്നെ ആദിവാസി പെണ്ണ് എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും അപമാനിക്കു കയും ചെയ്ത് കൊണ്ട് പ്രസംഗിച്ച സംഭവത്തിൽ പ്രഭാകരനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്.എം.എസ്.ഡി.വൈ എസ്.പി.ക്ക് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി..ആലക്കമുറ്റം പരാതി നൽകി. കുറിച്ച്യ വിഭാഗത്തിൽപ്പെട്ട ഞാൻ 20 വർഷത്തോളമായി പൊതുരംഗത്തും മുസ്ലിം ലീഗ് പ്രസ്ഥാനത്തിലും പ്രവർത്തിച്ചു വരുകയാണ്.അത് വഴിയാണ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയതെന്നും ലക്ഷ്മി ആലക്ക മുറ്റം പരാതിയിൽ ചൂണ്ടിക്കാട്ടി. പൊതുവേദിയിൽ വെച്ച് എ.എൻ.പ്രഭാകരന്റെ പ്രസംഗം മാനസിക വിഷമം ഉണ്ടാക്കുകയും പൊതു സമൂഹത്തിൽ ഇറങ്ങി നടക്കാതിരിക്കാൻ പറ്റാത്ത വിധം അപമാനിക്ക പ്പെടുകയും
ചെയ്തിരിക്കയാണ്.
ആദിവാസി സ്ത്രീ എന്നനിലയിലും ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് എന്ന നിലയിലും ഏറെ
മാനസിക പ്രയാസ മുണ്ടാക്കിയ
പ്രഭാകരന്നെ തിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ലക്ഷ്മി ആലക്കമുറ്റം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.





Leave a Reply