April 17, 2026

കത്തിക്കുത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു.

0
Ei64flc20113
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: താഴെയങ്ങാടി ബവ്കോ ഔട്ട്‌ലെറ്റ് പരിസരത്തുണ്ടായ കത്തിക്കുത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം.

 

മീനംകൊല്ലി സ്വദേശികളായ ചിലരുമായുണ്ടായ തർക്കത്തിനിടെയാണ് റിയാസിനു കുത്തേറ്റത്. സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. രഞ്ജിത്, അഖിൽ എന്നിവരാണു പ്രതികളെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *