ബത്തേരി മാരിയമ്മൻ ക്ഷേത്ര ഉത്സവം: ഗതാഗത നിയന്ത്രണം
ബത്തേരി: ബത്തേരി മാരിയമ്മൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് 04.03.2025 തീയ്യതി വൈകുന്നേരം നാല് മണി മുതൽ ബത്തേരി ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
1). പൂൽപ്പളളി, മൈസൂർ ,നമ്പ്യാർക്കുന്ന്, പാട്ടവയൽ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ബത്തേരി പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി ടൌണിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകേണ്ടതാണ്.
2). കൽപ്പറ്റ, മാനന്തവാടി, വടുവഞ്ചാൽ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ യാത്രക്കാരെ 7 DAYS ന് സമീപമുളള അഖില പട്രോൾ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി ടൌണിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകേണ്ടതാണ്.
3). ചുളളിയോട്, താളൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും ഗാന്ധി ജംഗ്ഷൻ വഴി പഴയ ബസ്സ് സ്റ്റാൻെറിൽ യാത്രക്കാരെ ഇറക്കി ടൌണിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകേണ്ടതാണ്.
4). കൽപ്പറ്റ, മാനന്തവാടി, വടുവഞ്ചാൽ, അമ്പലവയൽ, കൊളഗപ്പാറ വഴി മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊളഗപ്പാറ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തൻക്കുന്ന് നമ്പിക്കൊല്ലി വഴി മൈസൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
5) മൈസുർ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ ബസ്സ് സ്റ്റാൻഡിന് സമീപമുള്ള ബൈപ്പാസ് റോഡ്, അമ്മാപ്പാലം, മണിച്ചിറ കൌളഗപ്പാറ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
6) കോഴിക്കോട് ഭാഗത്തു നിന്നും മൈസുർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊളഗപ്പാറ ജംഗ്ഷൻ വഴി തിരിഞ്ഞ് കുന്താണി, മലവയൽ, അമ്മായിപ്പാലം വഴി മൈസുർ ഭാഗത്തേക്ക് തിരിത്ത് പോകേണ്ടതാണ്
7) ചരക്ക് വാഹനങ്ങൾ, ലോറി മുതലായ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന മറ്റ് വലിയ വാഹനങ്ങൾ കൊളഗപ്പാറ ജംഗഷന് മുൻപായി റോഡിൽ അരിക് ചേർന്ന് നിർത്തേണ്ടതാണ്.
8) മൈസൂർ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ, ലോറി മുതലായ മറ്റ് വലിയ വാഹനങ്ങൾ കല്ലൂർ റോഡിൽ അരിക് ചേർന്ന് നിർത്തേണ്ടതാണ്.
9) ലുലു ജംഗ്ഷൻ മുതൽ ചുങ്കം ജംഗ്ഷൻ വരെ വൈകുന്നേരം 04.00 മണി മുതൽ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്. വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ് .





Leave a Reply