ഇന്ത്യയിലെ ആദ്യത്തെ മൃഗങ്ങൾക്കായുള്ള ദുരിതാശ്വാസ അഭയകേന്ദ്രം വയനാട്ടിൽ
കൽപറ്റ:ദുരന്ത സമയത്ത് മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ അഭയകേന്ദ്രം വയനാട് ജില്ലയിലെ കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ ഒരുങ്ങുന്നു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡി എം എ ), വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ ), കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയായിരിക്കും സംരംഭത്തിനു തുടക്കമിടുക. 2026 ൽ അഭയകേന്ദ്രം പ്രവർത്തനക്ഷമമാകും.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തേത് എന്ന നിലയിൽ മൃഗക്ഷേമത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതി. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഒരു പ്രത്യേക സൗകര്യത്തിന്റെ ആവശ്യകത വർധിച്ചുവരുന്ന വയനാട് ജില്ലയിൽ ഇത് തികച്ചും പ്രധാനമാണെന്ന്
ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ മാനേജർ പ്രവീൺ സുരേഷ് പറഞ്ഞു.
ഉടനടിയുള്ള ഭക്ഷണം, വൈദ്യസഹായം എന്നിവ നൽകുന്നതിനോടൊപ്പം സമൂഹത്തിലെ മൃഗക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ദീർഘകാല ഉപാധിയായും ഈ അഭയകേന്ദ്രം പ്രവർത്തിക്കും.





Leave a Reply