കടപരിശോധന അവസാനിപ്പിക്കണം
കല്‍പ്പറ്റ: സീസണ്‍ സമയങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാന്‍ നടത്തുന്ന കടപരിശോനകള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി പ്രതിസന്ധിയിലായിരുന്ന വ്യാപാര മേഖല പെരുന്നാള്‍, വിഷു, ഈസ്റ്റര്‍ സീസണ്‍ ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ്. ഈ സമയത്ത് തന്നെ ഉദ്യോഗസ്ഥര്‍ കടപരിശോധനക്കായി വരുന്നത് വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.വ്യപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള കടപരിശോധനകളും പിഴ ഈടാക്കുന്നതും ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരെ വഴിയില്‍ തടയുന്നതുള്‍പ്പെടെ പ്രക്ഷോഭ സമര പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
അനാവശ്യ കടപരിശോധനകള്‍ ഒഴിവാക്കുന്നതിനും വ്യാപാരികളെ പൊതു സമൂഹത്തിന്റെ മുന്‍പിന്‍ വിലകുറച്ച് കാണിക്കുന്നതിനും ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം.ജില്ലാ പ്രസിഡന്റ് ജോജിന്‍.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. കെ ഉസ്മാന്‍, നൗഷാദ് കരിമ്പനക്കല്‍, കുഞ്ഞിരായിന്‍ ഹാജി, ഡോ. മാത്യൂ തോമസ്, സി. രവീന്ദ്രന്‍, സി.വി. വര്‍ഗ്ഗീസ്, കെ.ടി. ഇസ്മായില്‍, വി.ഡി. ജോസ്, മത്തായി ആതിര, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എ.പി.ശിവദാസന്‍, സാബു അബ്രാഹം,ശ്രീജ ശിവദാസ്, എന്‍.ബി.ഷിബി, എം.വി പ്രിമേഷ്, അഷ്‌റഫ് ലാന്റ് മാര്‍ക്ക്, അജിത്ത് പി.വി, അഷ്‌റഫ് കൊട്ടാരം, സേവ്യര്‍ എന്‍.വി, വി.കെ റഫീഖ്, ടി.പി. ഓമനക്കുട്ടന്‍, അബ്ദുള്‍ ഖാദര്‍, പി.കെ അബ്ദുള്‍ റഹ്‌മാന്‍, താരീഖ് കടവന്‍, ടി.സി. വര്‍ഗ്ഗീസ്, എം.മുജീബ്, വി.ഹരിദാസ്, നിസാര്‍ ദില്‍വേ, കുഞ്ഞുമോന്‍ കാഞ്ചന, മുഹമ്മദ് അസ്ലം, റഫീഖ്.കെ, അത്തിലന്‍ അമ്മദ്, ജോയി സെബാസ്റ്റ്യന്‍, എന്‍.പി. അനില്‍കുമാര്‍, ഇ. ഹൈദ്രൂ, പി.സംഷാദ്, സന്തോഷ് എക്‌സല്‍, റോബി ചാക്കോ, സിജിത്ത് ചന്ദ്രകാന്തി, അമ്പിളി കെ.എം തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply