‘സർവ്വം എ.ഐ മയം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി എ.ഐ (കൃത്രിമബുദ്ധി) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ‘സർവ്വം എ.ഐ മയം’ എന്ന പേരിലാണ് ക്ലാസ് നടത്തിയത്.
പുതിയ കാലത്തെ സാങ്കേതികവിദ്യയായ എ.ഐയുടെ സാധ്യതകളെക്കുറിച്ചും അത് കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും എങ്ങനെ പ്രയോജനപ്പെടുന്നു എന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് ലളിതമായി ക്ലാസെടുത്തു നൽകി. പരിപാടിയിൽ നൂറ്റിഅമ്പതോളം രക്ഷിതാക്കൾ പങ്കെടുത്തു.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ജസ്റ്റിൻ ജോസഫ്, മുഹമ്മദ് അറഫാത്ത്, നജ ഫാത്തിമ, ജുമാന ഫാത്തിമ, റെന ഫാത്തിമ, അൻസിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് പുത്തൻ അറിവ് പകർന്നു നൽകിയ കുട്ടി അധ്യാപകരെ വിദ്യാലയ അധികൃതരും പി.ടി.എയും അഭിനന്ദിച്ചു





Leave a Reply