റോട്ടറി ക്ലബ് ഓഫ് മീനങ്ങാടിക്ക് പുതിയ നേതൃത്വം
മീനങ്ങാടി: റോട്ടറി ക്ലബ് ഓഫ് മീനങ്ങാടിയുടെ 2026–27 വർഷത്തെ ഇൻസ്റ്റലേഷൻ ചടങ്ങ് കൃഷ്ണഗിരി ആശ്ർവാദ് റിസോർട്ടിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പ്രവീൺ പി. പി. പ്രസിഡന്റായും മനോജ് തോമസ് സെക്രട്ടറിയായും, ജോഷി വൈഗ ട്രഷററായും ഉൾപ്പെടെ 13 അംഗ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
ചടങ്ങിൽ റോട്ടേറി മുൻ ഗവർണർ പി. എം. ശിവശങ്കരൻ മുഖ്യാതിഥിയായി. അർഹതപ്പെട്ടവർക്കുളള വീൽ ചെയർ വിതരണം, സ്കൂൾ വിദ്യാർഥികൾക്കയുള്ള യൂണിഫോം വിതരണം തുടങ്ങിയവ നടന്നു. റോട്ടറി ജില്ലാ ഭാരവാഹികൾ, സമീപ റോട്ടറി ക്ലബ്ബുകളിലെ പ്രസിഡന്റുമാർ, റോട്ടേറിയൻമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply