വയനാട് ഒരുക്കം മാതൃകയായി അമ്പലവയല്‍ സ്കൂള്‍
മുണ്ടക്കൈ – ചൂരല്‍മല ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തന ഫണ്ട്
സമാഹരണത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് അമ്പലവയല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.പൊതു വിദ്യാഭ്യാസ വകുപ്പ് എന്‍എസ്എസ് സെല്ലുമായി സഹകരിച്ച് നടത്തിയ വയനാട് ഒരുക്കം എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ പ്രവര്‍ത്തന ഫണ്ട് സമാഹരിച്ചത്.
സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയര്‍ന്ന തുകയായ 52100 രൂപ ഇതിനോടകം സമാഹരിച്ച് നല്‍കിയത്.
എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ,എസ്.എം.സി എന്നിവയുടെ സഹകരണത്തോടെ നടത്തിയ പായസ ചലഞ്ചാണ് ഇതിനുള്ള ധനസമാഹരണ മാര്‍ഗമായി ഇവര്‍ തിരഞ്ഞെടുത്തത്.





Leave a Reply