May 7, 2026

തൊഴിൽ മേള സംഘടിപ്പിച്ചു 

0
Img 20250323 130155
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: കുടുംബശ്രീ ജില്ലാ മിഷനും ഡി.ഡി.യു.ജി.കെ.വൈയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വയനാട് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി.കെ അധ്യക്ഷത വഹിച്ചു.

 

തൊഴിൽ മേളയിൽ മുന്നൂറിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുനിന്നുമായി ഇരുപത്തിയഞ്ചോളം കമ്പനികൾ ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തി. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

 

മുട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ബീന ടി.ഡി, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ആമീൻ കെ.കെ, ജില്ലാ പ്രോഗ്രാം മാനേജർ ജെൻസൺ എം.ജോയ്, ഡബ്ല്യു.എം.ഒ കോളേജ് പ്രിൻസിപ്പൽ വിജി പോൾ, ജി-ടെക് കമ്പ്യൂട്ടർ സെന്റർ ഏരിയ മാനേജർ സാബിത്ത് തുടങ്ങിയവർ മേളയിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *