ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ധർണ്ണ നടത്തി
മുള്ളൻകൊല്ലി: ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും മഹിളാ കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി. ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ.എ. ശങ്കരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബീന ജോസ് മുഖ്യപ്രഭാഷണം നടത്തി. മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി, പി.കെ. വിജയൻ, ജോസ് കണ്ടംതുരുത്തി, സജി ആക്കാൻതിരി, മനോജ് കടുപ്പിൽ, വിൻസന്റ് ചൂനാട്, ജാൻസി വടാന, മേഴ്സി ബെന്നി, മോളി ആറ്റുപുറം, ലില്ലി തങ്കച്ചൻ, ജലജ സജി, ഡോ. തോമസ് കണയംപ്ലാക്കൽ, സജി കാഞ്ഞിരപ്പാറ എന്നിവർ പ്രസംഗിച്ചു.





Leave a Reply