July 15, 2026

ഡോ. മുഹമ്മദ് ഷാഫി പുൽപ്പാറയ്ക്ക് ബദ്റുൽ ഹുദയുടെ ആദരം

0
IMG_20260715_152949
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സ് വിഷയത്തിൽ പിഎച്ച്.ഡി നേടി ഡോക്ടറേറ്റ് കരസ്ഥമാക്കിയ ബദ്റുൽ ഹുദയുടെ സഹകാരി ഡോ. മുഹമ്മദ് ഷാഫി പുൽപ്പാറയ്ക്ക് ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി. ഐ.സി.എഫ് ദുബൈ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുസലാം സഖാഫി വെള്ളലശ്ശേരി ചടങ്ങിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി, മാനേജർ നസീർ കൊട്ടത്തറ, സെക്രട്ടറി ഇബ്രാഹിം സഖാഫി പി.കെ, ക്യാമ്പസ് ഇൻ ചാർജ് മുഹമ്മദ് ഷാഫി നൂറാനി, നൗഫൽ അഹ്സനി പെരുന്തട്ട, റഷീദുദ്ദീൻ ഇർഫാനി, ഷുകൂർ അമാനി തളിപ്പറമ്പ്, അബ്ദുൽ കരീം സഖാഫി ഇരിട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നിലവിൽ നടവയൽ സി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലാണ് ഡോ. മുഹമ്മദ് ഷാഫി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *