മധ്യവേനല്‍ അവധിക്ക് വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്ന്; എംവിഡി
വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി, മധ്യവേനല്‍ അവധി ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂര്‍ ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം
ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷതന്നെ നേരിടേണ്ടി വരും, സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019ല്‍ 11,168 പ്രായപൂര്‍ത്തിയാ കാത്ത കുട്ടികളാണ് നിരത്തില്‍ മരിച്ചത്.
അതുകൊണ്ടുതന്നെയാണ് 2019 ല്‍ മോട്ടോര്‍ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോള്‍ ജുവനൈല്‍ ഡ്രൈവിംഗിന് ഏറ്റവും കഠിനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ഗൗരവം ഇനിയും മനസിലാ യിട്ടില്ലെന്നാണ് കണക്കുകള്‍ കാണി ക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടു ന്നു.ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും. നിയമ ലംഘനം നടത്തിയതിന് പന്ത്രണ്ടുമാസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും നിയമ ലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസന്‍സിന് അര്‍ഹത നേടണമെങ്കില്‍ ഇരുപത്തിയഞ്ച് വയസ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ. 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും എം വിഡി മുന്നറിയിപ്പ്





Leave a Reply