May 8, 2026

പത്മപ്രഭയില്‍ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം

0
Sfdfsd

 

കല്‍പ്പറ്റ: കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തില്‍ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും ഹരിത കേരള മിഷന്‍ സാഷ്യപത്രം കൈമാറലും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് നിര്‍വഹിച്ചു.എം.പി. വീരേന്ദ്രകുമാര്‍ ഹാളില്‍ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രനും സെക്രട്ടറി കെ. പ്രകാശനും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി കെ. രാജന്‍ അധ്യക്ഷനായി.ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ഇ. ശേഖരന്‍, ജോ. സെക്രട്ടറി സി. അബ്ദുല്‍സലാം, എം.വി. അനൂപ, വി.കെ. സജികുമാര്‍, പി. ഗോവിന്ദന്‍, പി.എം. കൃഷ്ണന്‍, ബി. സോമശേഖര പിള്ള എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *