ദമ്പതികൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി
മാനന്തവാടി: പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ തൃശൂർ ചേർപ്പ് സ്വദേശി കുറ്റിക്കാടൻ ജോർജ് കെ ജോസ് (38)നെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ദമ്പതികൾ വീട്ടിൽ കയറി മർദിച്ചതായി പരാതി. യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം ജില്ലാ നേതാവ് ജിതേഷ് കുര്യാക്കോസും, അധ്യാപികയായ ഭാര്യ മഞ്ജുഷ ദേവിയും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആക്രമിച്ചതായാണ് പരാതി. ഇവർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ജോർജ്ജിന് തലയ്ക്കും ശരീരമാസകലവും പരിക്കേറ്റിട്ടുണ്ട്. എന്നാൽ തന്നെ പിടിച്ച് തള്ളുകയും ഭർത്താവിനെ അടിക്കുകയും, അസഭ്യം പറയുകയും ചെയ്തെന്ന മഞ്ജുഷ ദേവിയുടെ പരാതിയിൽ ജോർജ് കെ ജോസിനെതിരെയും മാനന്തവാടി പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ താനാണ് ആദ്യം ആശുപത്രിയിൽ ചികിത്സ തേടിയതെന്നും, തനിക്കെതിരെ കൗണ്ടർ കേസ് കൊടുക്കാനാണ് ജോർജ് പിന്നീട് ചികിത്സ തേടിയതെന്നും ജിതേഷ് പറഞ്ഞു.
ആറ് മാസമായി കമ്മനയിലെ സുഹൃത്തിന്റെ സ്ഥലത്ത് ഔഷധ സസ്യങ്ങൾ, ഇഞ്ചി, ചേന എന്നിവയുടെ കൃഷി ജോലികൾ ചെയ്ത‌് വരികയായിരുന്നു ജോർജ്ജ്.
സമീപത്തെ വയലിൽ ജോലി ചെയ്യുന്ന വ്യക്തിയെ ജിതേഷും മഞ്ജുഷയുംസുഹൃത്തുക്കളും ചേർന്ന് ഭീഷണിപെടുത്തുകയും
അസഭ്യം പറയുകയും ചെയ്‌തതായും ഇത് താൻ വീഡിയോയിൽ പകർത്തിയതാണ് വിദ്വേഷത്തിന് കാരണമായതെന്നും ജോർജ് പറഞ്ഞു. ഇത് കണ്ട ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും വീഡീയോ ഡീലീറ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം ജോർജ് താമസിക്കുന്ന കമ്മനയിലെ വാടക മുറിയിൽ ഇവർ എത്തി വടികൾ ഉപയോഗിച്ച് ആക്രമിക്കുകയുയായിരുന്നുവെന്ന് ജോർജ് പറഞ്ഞു.





Leave a Reply