June 21, 2026

നാഷണല്‍ മീന്‍സ് -കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടി അഞ്ജലി അനൂപ് 

0
Img 20250330 200809
By ന്യൂസ് വയനാട് ബ്യൂറോ

നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കും ഒടുവില്‍ നാഷണല്‍ മീന്‍സ് -കം -മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടി അഞ്ജലി അനൂപ്.വെള്ളാര്‍മല ജി.വി.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി.അപ്രതീക്ഷിതമായ അച്ഛന്റെ വിയോഗവും തുടര്‍ന്നുണ്ടായ അപ്രതീക്ഷിത ഉരുള്‍പൊട്ടലില്‍ തന്റെ ഉറ്റ സുഹൃത്തുകളുടെ വിയോഗവും അഞ്ജലിയെ തളര്‍ത്തി.അച്ഛന്റെ മരണ ശേഷം മാട്രക്കുന്നുള്ള അമ്മൂമ്മയ്‌ക്കൊപ്പമാണ് അഞ്ജലിയും അമ്മയും സഹോദരങ്ങളും താമസിച്ചത്. അവിടെ നിന്നാണ് ദിവസവും സ്‌കൂളിലേക്ക് പോയിരുന്നത്.പഠിച്ച സ്‌കൂളും ഉറ്റ സുഹൃത്തുക്കളും പെട്ടെന്നൊരു ദിവസമാണ് ഉരുള്‍പൊട്ടലില്‍ അഞ്ജലിക്ക് നഷ്ടമായത്.

 

അവിടെനിന്ന് ഇങ്ങോട്ട് ഏറെ പ്രയാസപ്പെട്ടാണ് അഞ്ജലി പഠനത്തിലേക്ക് തിരിച്ചെത്തിയത്. ഉരുള്‍പൊട്ടലില്‍ നഷ്ടമായ സ്‌കൂളില്‍ നിന്നും പുതിയ അന്തരീക്ഷത്തിലേക്ക് വന്ന അഞ്ജലിക്ക് സുഹൃത്തുക്കളുടെ അഭാവം വലിയ വേദനയാണുണ്ടാക്കിയത്. സ്‌കൂളിലെ അധ്യാപകരുടെയും മറ്റ് സുഹൃത്തുക്കളുടെയും സഹായത്തോടെ പ്രതികൂല സാഹചര്യത്തിലും അഞ്ജലി പഠനത്തില്‍ മികവ് പുലര്‍ത്തി. ക്ലാസ് ടീച്ചറായ ബിബീഷ ടീച്ചറും ഹിന്ദി അധ്യാപകനായ ജെനിഫര്‍ മാഷും അഞ്ജലിയെയും മറ്റ് 15 കുട്ടികളെയും ദേശീയ മത്സര പരീക്ഷയായ എന്‍എംഎംഎസ് എഴുതാന്‍ തയ്യാറാക്കി. 2024 ഡിസംബര്‍ ഒമ്പതാം തിയതി നടന്നപരീക്ഷയില്‍ അഞ്ജലിക്ക് പ്രതീക്ഷ ഏറെയായിരുന്നു. പരീക്ഷാ ഫലത്തില്‍ഏറെ സന്തോഷമുണ്ടെങ്കിലും ഈ സന്തോഷത്തിന്റെ ഭാഗമാകാന്‍ അച്ഛനും സുഹൃത്തുക്കളും ഇല്ലാത്ത വേദനയുണ്ടെന്നും അഞ്ജലി പറഞ്ഞു. 48,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. മേപ്പാടി വിംസ് ആശുപത്രിയിലെ കാന്റീന്‍ ജീവനക്കാരിയായ അമ്മ രാജേശ്വരിയും വെള്ളര്‍മല സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരി അജലയും അഞ്ചു വയസ്സുകാരന്‍ കാശിനാഥനനും ഉള്‍പ്പെടെ തോമാട്ടുചാലില്‍ സര്‍ക്കാര്‍ ഒരുക്കിയ വാടക വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. വെള്ളാര്‍മല ജി.വി. എച്ച്. എസ്. എസ് സ്‌കൂളിലെ ക്ലാസ് മുറികളുടെ ഉദ്ഘാടന പരിപാടിയില്‍ അഞ്ജലിയെ ടി. സിദ്ദിഖ്

എംഎല്‍എ ആദരിച്ചു. ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അഞ്ജലിക്ക് പ്രത്യേക സമ്മാനം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *