മിനി മാരത്തോണ്‍: ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇ.എസ് നന്ദകിഷോര്‍
മാനന്തവാടി: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി വയനാട്ടില്‍ നടന്ന മിനി മാരത്തോണില്‍ ഒന്നാം സ്ഥാനം നേടി നന്ദകിഷോര്‍. മെഡലും ട്രോഫിയും കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുല്‍ റഹ്‌മാന്‍ കൈമാറി.പിലാക്കാവ് കുമാരമല സത്യ നാരായണന്‍- ലത ദമ്പതികളുടെ മകനാണ് നന്ദകിഷോര്‍. മഹാത്മാ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് പഞ്ചാരക്കൊല്ലി ക്ലബിലെ അംഗവുമാണ്.





Leave a Reply