കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ
മുട്ടില്‍: കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ മുട്ടില്‍ എം.ആര്‍. ഓഡിറ്റോറിയത്തില്‍ നടക്കും. കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം രാവിലെ 10.00 മണിക്ക് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി കജട ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നടക്കുന്ന കുടുംബ സംഗമവും പൊതു സമ്മേളനവും മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കലാ സന്ധ്യ ഉണ്ടായിരിക്കും.കണ്‍വെന്‍ഷന്റെ ഭാഗമായി ഫുട്ബാള്‍,ക്രിക്കറ്റ്,ബാഡ്മിന്റന്‍,വോളിബോള്‍ ടൂര്‍ണമെന്റുകളും,രക്തദാന ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവയും നടത്തി.
വയനാട് അഡീഷണല്‍ എസ്.പി ടി.എന്‍. സജീവ്, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി. പ്രദീപന്‍, സംസ്ഥാന ട്രഷറര്‍ ജി.പി. അഭിജിത്ത്, ഡി.വൈ.എസ്.പി മാരായ വി.കെ. വിശ്വംഭരന്‍, പി.എല്‍.ഷൈജു, കെ. കെ. അബ്ദുള്‍ ഷെരീഫ്, എം എം. അബ്ദുള്‍ കരീം, കെ.പി.ഒ.എ ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ്, സെക്രട്ടറി പി.സി. സജീവന്‍, പോലീസ് സഹകരണ സംഘം പ്രസിഡണ്ട് കെ.എം. ശശിധരന്‍, കെ.പി.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം ജോര്‍ജ് നിറ്റസ് തുടങ്ങിയവര്‍ പങ്കെടുക്കും.





Leave a Reply