June 18, 2026

ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

0
zxzxzx
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍ : കെ ബി സിടി വായനശാല ആന്റ് ക്ലബ്ബിന്റ മൂന്നാമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ‘ഫുട്‌ബോളാണ് ലഹരി, കായികമാണ് ലഹരി’എന്ന സന്ദേശം നല്‍കിയാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നത്. മുട്ടില്‍ ‘മാനസ’ ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പായി കളിക്കാരും, കാണികളും, സംഘാടകരും ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. മാനസ സെക്രട്ടറി ബെന്നി മലനാട് ലഹരി വിരുദ്ധ സന്ദേശം നല്‍കി. മാനസ പ്രസിഡന്റ് കെ വി സുധീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ ബി സി ടി വായനശാല പ്രസിഡന്റ് സി എം സുമേഷ് അധ്യക്ഷനായി.

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യട്ടിവ് അംഗം എ കെ മത്തായി, പഞ്ചായത്ത് സമിതി കണ്‍വീനര്‍ എം കെ ജയിംസ്, അഷ്റഫ് മുട്ടില്‍, കെ ബി സി ടി സെക്രട്ടറി കെ ഫിനോസ് കമാല്‍, ട്രഷറര്‍ എം ഷഫീഖ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *