പരിസ്ഥിതി മാസാചരണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഒയിസ്ക
കല്‍പ്പറ്റ:ഒയിസ്ക ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 5 മുതല്‍ ജൂലായ് നാല് വരെ പരിസ്ഥിതി മാസാചരണം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തൈകളുടെയും തണ്ടുകളുടെയും ശേഖരണാര്‍ത്ഥം മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു.കല്‍പ്പറ്റ ചാപ്റ്റര്‍ ജോ.സെക്രട്ടറിമാരായ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിത ടി.സി,എം.ഉമ്മര്‍,കൊയിലേരി ടി.സി റോയി ചാക്കോ,നിരവില്‍പുഴ അജേഷ്, എന്നിവര്‍ വിത്തുകള്‍ പ്രഭാകരന് കൈമാറി.ഒയിസ്ക ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് വര്‍ഗീസ് കെ ടി ചടങ്ങില്‍ പ്രഭാകരനെ ആദരിച്ചു.
ഒയിസ്ക സൗത്ത് ഇന്ത്യയിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഒയിസ്ക കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്. രുദ്രാക്ഷം , ഉങ്ങ്, നാഗമരം, പൊന്‍ ചെമ്പകം, മന്ദാരം,തുടങ്ങി നിരവധി വൃക്ഷ തൈകളുടെ വിത്തുകളും തണ്ടുകളും ശേഖരിക്കുകയുണ്ടായി. വിത്ത് ശേഖരണത്തിന്റെ സമാപന പരിപാടി കല്‍പ്പറ്റയില്‍ നടത്തി. കല്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വിത്തുകളുടെ കൈമാറ്റവും നടന്നു.മീനങ്ങാടി ഒയിസ്ക ഇക്കൊ റിസോഴ്സ് സെന്റെര് , പുല്‍പ്പള്ളി, മാവിലാംത്തോട്, സുല്‍ത്താന്‍ ബത്തേരി , മുട്ടില്‍, കല്പറ്റ , പടിഞ്ഞാറേത്തറ , മാനന്തവാടി തുടങ്ങിയ പ്രദേശങള് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചുകൊണ്ട് നിരവധി പരിപാടികളാണ് ഈ കാലയളവില്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ളത്.





Leave a Reply