കത്തിപ്പോയ ചെറുകിട വ്യാപാരിയുടെ സ്ഥാപനം പുനസ്ഥാപിച്ച് വിവിധ കൂട്ടായ്മ
ബീനാച്ചി : ബീനാച്ചി ടൗണിലെ കുന്നത്ത് ബാഗ്സ് എന്ന സ്ഥാപനമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന് യൂണിറ്റും സംയുക്തമായി ഇടപെട്ട് പുനസ്ഥാപിച്ച് കൊടുത്തത്. കഴിഞ്ഞ മാര്‍ച്ച് അവസാനമാണ് ജീവനോപാധിയായ സ്ഥാപനം കത്തിനശിച്ചതു. ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഉസ്മാന് നിര്‍വ്വഹിച്ചു.
ജില്ലാ ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ ബത്തേരി യൂനിറ്റ് പ്രസിഡന്റ് പി.വൈ മത്തായി, ട്രഷറര്‍ ശ്രീജിത്, നൗഷാദ് മിന്നാരം, യൂണിറ്റ് പ്രസിഡണ്ട് ബീരാന് ഹാജി, ജനറല്‍ സെക്രട്ടറി നിഷാദ്, ട്രഷറര്‍ മുഹമ്മദ് ശരീഫ്, ഹാജി, സണ്ണി ജില്ലാ കൗണ്‍സിലര്‍ അംഗം ടിപി റഫീക്ക്, സെക്രട്ടറി ലത്തീഫ് തുടങ്ങിയര്‍ പങ്കെടുത്തു.





Leave a Reply