April 16, 2026

സിപിഐഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

അപ്പപ്പാറ: അപ്പപ്പാറ വില്ലേജ് ഓഫീസ് മുന്നില്‍ സിപിഐഎം തിരുനെല്ലി ലോക്കല്‍ കമ്മറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.സമരം സിപിഐഎം മാനന്തവാടി ഏരിയ കമ്മറ്റി മെമ്പറും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയംഗവുമായ പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സിപിഐഎം തിരുനെല്ലി ലോക്കല്‍ സെക്രട്ടറി ടി.കെ സുരേഷ്, കെ ടി ഗോപിനാഥന്‍, പി എന്‍ ഹരിന്ദ്രന്‍ , സി.ആര്‍.ഷീല, വിജീഷ്
വെങ്കിട ദാസ്,നിഷ, സുജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ആകൊല്ലിക്കുന്ന്, അരണപ്പാറ പ്രദേശങ്ങളിലും തിരുനെല്ലി വില്ലേജിന്റെ മറ്റു പ്രദേശങ്ങളിലും ഒറ്റപ്പെട്ട കൈവശകാര്‍ക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനോ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനോ തയ്യാറാവാത്ത വില്ലേജ്, താലൂക്ക് അധികാരികള്‍ക്ക് എതിരെയാണ് അപ്പപ്പാറ വില്ലേജ് ഓഫിസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *