April 16, 2026

ആരംഭിക്കാനിരിക്കുന്ന ബിവ്കോ ഔട്ട് ലെറ്റിനെതിരെ പ്രതിഷേധവുമായി ഗോത്ര സംഘടനകള്‍

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : കെ എസ് ആര്‍ ടി സി ജില്ലാ ഡിപ്പോയില്‍ ആരംഭിക്കാനിരിക്കുന്ന ബിവ്കോ ഔട്ട് ലെറ്റിനെതിരെ പ്രതിഷേധവുമായി ഗോത്ര സംഘടനകള്‍. കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അഖിലേന്ത്യ പണിയമഹാസഭയും കേരള ആദിവാസി ഫോറവും ഡിപ്പോയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. പ്രതിഷേധമാര്‍ച്ച് അഖിലേന്ത്യ പണിയമഹാസഭ പ്രസിഡന്റ് ബി.വി ബോളന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജി കാക്കത്തോട് അധ്യക്ഷനായി.

അമ്മിണി കെ വയനാട്, എ ചന്തുണ്ണി, വീണ സംസാരിച്ചു. പ്രതിഷേധമാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറോളം പേര്‍ പങ്കെടുത്തു.ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് ഡിപ്പോയ്ക്ക് മുന്നില്‍ പൊലിസ് തടഞ്ഞു. സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മദ്യശാലകള്‍ക്ക് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *