തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്
മാനന്തവാടി: മാനന്തവാടി നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. ഇന്നും ലോട്ടറി തൊഴിലാളിയായ വയോധികന് കടിയേറ്റു. മാനന്തവാടി വള്ളിയൂർക്കാവ് കളത്തിൽ ബാബു 65 വിനാണ് കടിയേറ്റത്. ഇന്ന് ഉച്ചക്ക് 1 മണിക്കായിരുന്നു സംഭവം. ഇതിനകം നിരവധിയാളുകളെ നായ ആക്രമിച്ച മാനന്തവാടി കോഴിക്കോട് റോഡ് ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് ഇദ്ദേഹത്തിനും കടിയേറ്റത്. കാലിന് പരിക്കേറ്റ ബാബു മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞാഴ്ച്ചയും ലോട്ടറി തൊഴിലാളിയായ മറ്റൊരു വയോധികനും കടിയേറ്റിരുന്നു.





Leave a Reply