June 18, 2026

വായനാ പക്ഷാചരണം: ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്യും

0
IMG_20250618_190953
By ന്യൂസ് വയനാട് ബ്യൂറോ

‘വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക’ എന്ന ആഹ്വാനത്തോടെ ജില്ലയില്‍ വായനാ പക്ഷാചരണത്തിന് നാളെ (വ്യാഴം) തുടക്കമാവും. മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാളെ (ജൂണ്‍ 19) രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ പക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യും.

സാഹിത്യകാരി സി എസ് ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഗ്രാമങ്ങള്‍ തോറും വഴിവിളക്കുകള്‍ തെളിയിച്ച പി എന്‍ പണിക്കരുടെ സ്മരണകളോടെയാണ് ജില്ലയിലെ വായനശാലകളും വിദ്യാലയങ്ങളും വായനാദിനാചരണം നടത്തുന്നത്.

ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ സാക്ഷരത മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പക്ഷാചരണം നടത്തുന്നത്. ജൂലൈ ഏഴ് വരെയാണ് പക്ഷാചരണം.

ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ്, സെക്രട്ടറി പി കെ സുധീര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ്, ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ ടി ഷണ്‍മുഖന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ ഷിവി, അസിസ്റ്റന്റ് എഡിറ്റര്‍മാരായ കെ സുമ, അമിയ എം, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി ജോര്‍ജ്, ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രശാന്ത്കുമാര്‍ പി തുടങ്ങിയവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *