June 18, 2026

680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പനമരം കൂളിവയല്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നല്‍കി സംരക്ഷിച്ച് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യത്തില്‍ പ്രസവ – സ്ത്രീ രോഗ വിഭാഗം മേധാവി ഡോ.എലിസബത് ജോസഫിന്റെയും ശിശുരോഗ വിഭാഗം ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് അപകടം സംഭവിയ്ക്കാതെ പുറത്തെടുക്കുകയായിരുന്നു. അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിയ്ക്കാത്തതിനാല്‍ തന്നെ ജനനം മുതല്‍ കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

തുടര്‍ന്നുള്ള ചികിത്സകള്‍ ഡോ. അബിന്‍ എസ്സിന്റെ നേതൃത്വത്തിലുള്ള ശിശുരോഗ വിദഗ്ധരുടെയും ഹെഡ് നഴ്‌സ് സിസ്റ്റര്‍ ജാസ്മിന്റെ നേതൃത്വത്തിലുള്ള നഴ്‌സുമാരുടെയും മേല്‍നോട്ടത്തിലായിരുന്നു.
ശ്വാസകോശം വികസിക്കാന്‍ വേണ്ടിയുള്ള സര്‍ഫക്ടന്റ് എന്ന മരുന്ന് കൊടുത്ത് 4 ദിവസം വെന്റിലേറ്ററിലും അതിന് ശേഷം ബബിള്‍ സിപാപ്(ഇജഅജ) എന്ന യന്ത്രം ഉപയോഗിച്ചുകൊണ്ട് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയും 87 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം കുട്ടി സുഖം പ്രാപിച്ച് വാര്‍ഡിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നീട് 1500 ഗ്രാം തൂക്കത്തോടെ വളര്‍ച്ചയും വികാസവും ഉറപ്പാക്കികൊണ്ട് കുഞ്ഞിനെ വീട്ടിലേയ്ക്ക് അയയ്കുകയായിരുന്നു.
സാധാരണ നിലയില്‍ 37 മുതല്‍ 40 ആഴ്ച്ച വരെയുള്ള ഗര്‍ഭാവസ്ഥ (ഴലേെമശേീിമഹ മഴല) യില്‍ 2,500 ഗ്രാമാണ് ഒരു നവജാത ശിശുവിന് ഉണ്ടാകേണ്ട ശരാശരി ശരീരഭാരം. ചൂട് നിലനിര്‍ത്തുവാനുള്ള ബുദ്ധിമുട്ട്, ശ്വസന പ്രശ്‌നങ്ങള്‍, പാല്‍ കുടിയ്ക്കുന്നതിനും വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട്, പോഷകാഹാരക്കുറവ്, പ്രതിരോധശേഷി കുറവ്, അണുബാധയ്ക്കുള്ള സാധ്യതകള്‍, തലച്ചോറിലെ പ്രശ്‌നങ്ങള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം, കാഴ്ച-കേള്‍വി പ്രശ്‌നങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ഇങ്ങനെ മാസം തികയാതെ പ്രസവിയ്ക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ലെവല്‍ 3 എന്‍ഐസിയുവില്‍ മാസം തികയാതെ ജനിയ്ക്കുന്ന കുട്ടികള്‍ക്കുള്ള എല്ലാ വിദഗ്ധ ചികിത്സകളും ലഭ്യമാണ്. കൃത്യമായ തുടര്‍ ചികിത്സകളും ശ്രദ്ധയും നല്‍കുകയാണെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യമുള്ള ജീവിതം വീണ്ടെടുക്കാന്‍ സാധിയ്ക്കും. നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിലെ സേവനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 8111 885 061 ല്‍ വിളിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *