സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു
മീനങ്ങാടി: സ്‌കൂള്‍ പരിസരങ്ങളിലും പൊതു ഇടങ്ങളിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ കെ.എം ശശിധരന്‍ ഉദ്ഘാടനം ചെയ്തു.പി.ടി. എ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷനായി.എക്‌സൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാല്‍, നാസര്‍ പാലക്കാമൂല,പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍, പ്രധാനാധ്യാപകന്‍ ഡോ. കെ.ടി അഷ്‌റഫ്, കെ.എ അലിയാര്‍ , വിന്‍സി, കെ. അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, കെ.വി പ്രകാശന്‍, ദീപ, ഡോ. ബാവ കെ.പാലുകുന്ന്, റജീന ബക്കര്‍, ഇ. ആര്‍ സിജു എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply