July 27, 2026

അന്തര്‍ദേശീയ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കും

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ

നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു.
ജൂണ്‍ 26ന് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്യും. ജില്ലാ സെഷന്‍സ് ജഡ്ജ് ഇ അയൂബ് ഖാന്‍ മുഖ്യാതിഥിയാകും.
ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിന്റെ വ്യാപ്തിയിലും തലങ്ങളിലും കൃത്യമായ അവബോധം സൃഷ്ടിച്ച് യുവതലമുറയെ ഗുരുതരമായ സാമൂഹ്യ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നശാ മുക്ത് ഭാരത് അഭിയാന്‍.

ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, കൗണ്‍സിലിങ്, കൗമാര ശാക്തികരണ പരിശീലനം, ഹൈസ്‌കൂള്‍-കോളജ് തലങ്ങളില്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ അപകട പ്രചാരണങ്ങള്‍ എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരുന്നു.
ഡോണ്‍ ബോസ്‌കോ കോളജ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഷാജന്‍ നോറോണ അധ്യക്ഷത വഹിക്കും.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ജെ ജോണ്‍ ജോഷി, ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അനീഷ് ചാക്കോ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി വി മന്‍മോഹന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, എന്‍എസ്എസ്, ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍ എം എ ഷെറീന, എന്‍എംബിഎ ജില്ലാ കമ്മിറ്റി മെമ്പര്‍ പ്രിന്‍സ് അബ്രഹാം, സുല്‍ത്താന്‍ ബത്തേരി ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ആലിങ്കല്‍, റേഡിയോ മാറ്റൊലി ഡയറക്ടര്‍ ബിജോ തോമസ്, ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ ജി സന്തോഷ്
എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *