കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. തരുവണ സ്വദേശി കെ.ആര്‍ ശ്യാം കുമാര്‍(29), കുപ്പാടിത്തറ സ്വദേശി സി ജിഹാസ് (24) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. രണ്ട് പേരില്‍ നിന്നായി 85.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ശനിയാഴ്ച വൈകീട്ടോടെ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ മൊതക്കരയില്‍ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, എ.എസ്.ഐ ഷാജഹാന്‍, എസ്.സി.പി.ഓ അനസ്, സി.പി.ഓ വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.





Leave a Reply