June 18, 2026

സമസ്തയുടെ നൂറാം വാര്‍ഷിക സ്ഥാപക ദിനം ആചരിച്ചു

0
site-psd-15
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍: കേരള മുസ്ലിം സമുദായത്തിന് ആത്മീയമായി നേതൃത്വം നല്‍കിയ ഒരു സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ നൂറാം വാര്‍ഷിക സ്ഥാപകദിനത്തിന്റെ ഭാഗമായി ചിലഞ്ഞിച്ചാല്‍ മദീനത്തു സിഎമ്മില്‍ പതാക ഉയര്‍ത്തല്‍, മുദ്രാവാക്യം വിളി സ്റ്റുഡന്‍സ് അസംബ്ലി,പൂര്‍വസൂരികളായ നേതാക്കളെ അനുസ്മരിക്കല്‍ ദുആ മജ്‌ലിസ് തുടങ്ങിയവ സംഘടിപ്പിച്ചു. മഹല്ല് സെക്രട്ടറി പി.അബൂബക്കര്‍ പതാക ഉയര്‍ത്തി മാനേജര്‍ എസ്‌വൈഎസ് കല്‍പ്പറ്റ സോണ്‍ പ്രസിഡന്റ് യുപി അനസ് സഖാഫി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ നാള്‍ വഴികള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.എസ്‌വൈഎസ് ജില്ലാ അംഗം ഷമീര്‍ ബാഖവി അനുസ്മരണഭാഷണവും നടത്തി.

ഉവൈസ് നൂറാനി ഹാഫിസ് ഹക്കീം അദനി മറ്റു ഉസ്താദ് മാര്‍ പങ്കെടുത്തു സിറാജ് നൂറാനി സ്വാഗതവും വഹാബ് ൗു നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *