കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മികവ് ലോകത്തിന് മാതൃകയെന്ന് മന്ത്രി ഒ ആർ കേളു*
തോൽപ്പെട്ടി :സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലെ മികവ് ലോകത്തിന് മാതൃകയെന്ന് പട്ടികജാതി-പട്ടികവർഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കേന്ദ്രസർക്കാർ നീതി ആയോഗിന്റെയും ആസ്‌പിരേഷനൽ ജില്ലാ പ്രോഗ്രാമിൻ്റെയും ഭാഗമായി തോൽപ്പെട്ടിയിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലാണ് ആയുഷ്‌മാൻ ആരോഗ്യമന്ദിർ നിർമിച്ചത്. ആസ്പിരേഷനൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി 47.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് കെട്ടിടം നിർമിച്ചത്.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം എൻ സുശീല, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വൽസലകുമാരി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത്
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം കെ രാധാകൃഷ്ണൻ,
വാർഡ് അംഗം ഷർമിനാസ്, അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജിജിത രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു കുര്യൻ എന്നിവർ സംസാരിച്ചു.





Leave a Reply