ആനുകൂല്യ നിഷേധം സർക്കാർ നയമെന്ന് കെ.പി.എസ്.ടി.എ.
കൽപറ്റ: ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ച് ഇടതുപക്ഷ സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.പി.എസ്.ടി.എ. (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ ആരോപിച്ചു. ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞിട്ടും ഒരു വർഷമായിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാത്തത് അധ്യാപകരോടും ജീവനക്കാരോടുമുള്ള അവഗണനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള പരിഷ്കരണ പ്രാബല്യ തീയതിയുടെ ഒന്നാം വാർഷിക ദിനത്തിൽ കെ.പി.എസ്.ടി.എ. വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിരവധി പ്രതിലോമകരമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഗിരീഷ്കുമാർ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ഷാജു ജോൺ, സെക്രട്ടറി ടി.എം. അനൂപ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി.എൻ. സജിൻ, ബിജു മാത്യു, ട്രഷറർ സി.കെ. സേതു, എം. പ്രദീപ്കുമാർ, ഷെർലി സെബാസ്റ്റ്യൻ, ജോൺസൺ ഡിസിൽവ, കെ.ജി. ബിജു, ആൽഫ്രഡ് ഫ്രെഡി, ടി.എം. വിൽസൺ, അക്ബർ അലി, നിമ റാണി, ജോസഫ് ജോഷി, ജിജോ കുര്യാക്കോസ്, കെ.എസ്. അനൂപ് കുമാർ, ആദിത്ത്, നവീൻ പോൾ, കെ.പി. ബിന്ദു, സാലി ജോസഫ്, പി.ജെ. റെയ്ച്ചൽ, നന്ദകുമാർ, എം.എസ്. ഷാജു, എം. ഗണേശൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.





Leave a Reply