നോ ടു ഡ്രഗ്സ് ക്യാമ്പയിന് ഉദ്ഘാടനം സംഘടിപ്പിച്ചു
വൈത്തിരി : കേരള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനും കേരള പൊലീസ് , ആരോഗ്യവകുപ്പ്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും മുഖ്യമന്ത്രിയുടെ നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ അഞ്ചാംഘട്ട ഉദ്ഘാടനവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട് ജില്ല ഡപ്യുട്ടി എക്സൈസ് കമ്മിഷണര്‍ എ. ജെ.ഷാജി അധ്യക്ഷനായി.
ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ജില്ലയിലെ 120 വിദ്യാലയങ്ങളെ പുകയില ലഹരി വിമുക്ത വിദ്യാലയങ്ങളായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ ,എക്സൈസ്, ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രത്യേക ക്യാംപയിനിലൂടെയാണ് 120 വിദ്യാലയങ്ങളെ പുകയില ലഹരി വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റിയത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പുകയില വിമുക്തമാക്കാന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഡീന്‍ ഇന്‍ചാര്‍ജ് കോളേജ് ഓഫ് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് ഡോ. അജിത് ജേക്കബ് ജോര്‍ജ് സ്വാഗതം ആശംസിച്ചു.
ഡി.വൈ.എസ്.പി. കെ.ജി പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. പി. എന്‍.സി .ഡി നോഡല്‍ ഓഫിസര്‍ ഡോ. കെ.ആര്. ദീപ ലഹരി വിരുദ്ധ സന്ദേശം നല്കി.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വൈ .പ്രസാദ് ,ഫാ.ഡോ. ഷാജന് മോറോണ മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ കെ .എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റ് സി കെ മനോജ് കുമാര്‍ വിമുക്തി മിഷന് ജില്ലാ കോഡിനേറ്റര്‍ എന്‍. സി സജിത്ത്കുമാര്‍ അച്ചൂരാനം, എം.എം. ജോയ്, പി.വി. രജിത്ത് മുതലായവര്‍ സമ്പന്ധിച്ചു . എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന് നന്ദി പറഞ്ഞു.





Leave a Reply