May 2, 2026

ലഹരി വിരുദ്ധ വാരാചരണം ഉദ്ഘാടനം ചെയ്തു

0
site-psd-49
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുല്‍പ്പള്ളി :ആടിക്കൊല്ലി ദേവമാതാ എ.എല്‍.പി സ്‌ക്കൂളില്‍ ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ് നിര്‍വ്വഹിച്ചു. രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.കുട്ടികള്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ പതിപ്പ് ‘നവജീവ് ‘സ്‌കൂള്‍ മാനേജര്‍ സുനില്‍ വട്ടുകുന്നേല്‍
പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അലക്‌സ് മാത്യു,പി.ടി.എ പ്രസിഡണ്ട് ജോസഫ് കുരുവിള, മദര്‍ പി.ടി.എ പ്രസിഡണ്ട് അഞ്ജന അനീഷ്,നല്ലപാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ ഐവിന്‍ സാജു ഐറിന്‍ ബാബു,അധ്യാപക കോ -ഓര്‍ഡിനേറ്റര്‍മാരായ ജയേഷ് ജോസ്, ജാസ്മിന്‍ മാത്യു , സോണിയ മാത്യു സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *