പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടി തേജ വ്യാസ്
ദ്വാരക: 2024-25 അധ്യയന വർഷത്തിലെ പ്ലസ് ടു സയൻസ് വിഭാഗം പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടി ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി തേജ വ്യാസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി.
ആദ്യ ഫലം പുറത്തുവന്നപ്പോൾ തേജയ്ക്ക് 1197 മാർക്കായിരുന്നു ലഭിച്ചിരുന്നത്. ഇംഗ്ലീഷിന് രണ്ട് മാർക്കും മലയാളത്തിന് ഒരു മാർക്കുമായിരുന്നു കുറവ്. എന്നാൽ, പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചപ്പോൾ നഷ്ടപ്പെട്ട മൂന്ന് മാർക്കും തേജയ്ക്ക് തിരികെ ലഭിക്കുകയും, ഇതോടെ മുഴുവൻ മാർക്കും നേടി നൂറുശതമാനം വിജയം കൈവരിക്കുകയുമായിരുന്നു.
വയനാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസിൻ്റേയും, നടവയൽ സെന്റ് തോമസ് എച്ച്.എസ്.എസിലെ അധ്യാപിക എൻ. റിനിജയുടേയും മകളാണ് തേജ.





Leave a Reply