ഐ സി ബാലകൃഷ്ണനൊപ്പം നാലാം തവണയും ബത്തേരി; ഭൂരിപക്ഷത്തിൽ വർദ്ധനവ്
ബത്തേരി: ബത്തേരിയിൽ വമ്പൻ വിജയം സ്വന്തമാക്കി ഐ.സി ബാലകൃഷ്ണനും യു.ഡി.എഫും. എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ് വിശ്വനാഥനെ 16597 ലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഐ.സി ബാലകൃഷ്ണൻ വീണ്ടും ബത്തേരിയുടെ മനസ് കീഴടക്കിയത്. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഐ.സി ബാലകൃഷ്ണന് 78936 വോട്ടുകളാണ് ലഭിച്ചത്.
എൽ.ഡി.എഫിന്റെ എം.എസ് വിശ്വനാഥന് 62339 വോട്ടുകളും ബി.ജെ.പി. സ്ഥാനാർഥി കവിത എ.എസിന് 31308 വോട്ടുകളുമാണ് ബത്തേരിയിൽ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച 11,882 എന്ന ഭൂരിപക്ഷം മറികടന്ന് 16597 എന്ന വലിയ ഭൂരിപക്ഷമാണ് ഐ.സി നേടിയത്. ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണത്തതിനേക്കാൾ 4715 വോട്ടിന്റെ വർദ്ധനവുണ്ട്.
2011 ൽ ആണ് ഐ.സിയിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കുന്നത്. 2006 ൽ കെെവിട്ടുപോയ മണ്ഡലമാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് തിരികെ നേടിയത്. 2011 മുതൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. കഴിഞ്ഞ തവണയും എം.എസ് വിശ്വനായതനെ പരാജയപ്പെടുത്തിയാണ് ഐ.സി നിയമസഭയിലെത്തിയത്.





Leave a Reply