ശരീരത്തില്‍ കേബിള്‍ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി
കല്‍പ്പറ്റ കൈനാട്ടിയില്‍ ശരീരത്തില്‍ കേബിള്‍ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി.കേബിള്‍ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു.പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനന്‍ എന്നയാളും ചേര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തകന്‍ അബു താഹിര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അബു താഹിര്‍ സ്ഥലത്തെത്തിയത്.
മുറിവുണങ്ങാന്‍ മരുന്നും ചെയ്താണ് പിണങ്ങോട് സ്വദേശിയായ അബുതാഹിറും സുഹൃത്തുക്കളായ വി.കെ.റെയ്‌സ് ,സാബിത് എന്നിവരും മടങ്ങിയത്.





Leave a Reply