കെ എ ടി എഫ് ഡി ഡി ഇ ഓഫീസ് ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ : വിവിധ ആവശ്യങ്ങളുമായി കെ എ ടി എഫ് (കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ) ഡി ഡി ഇ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി . ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു .കെ എ ടി എഫ് ജില്ലാ പ്രസിഡണ്ട് ജാഫര്‍ പി കെ അധ്യക്ഷനായി. കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സലിം മേമന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദലി മിഷ്‌കാത്തി, സിദ്ദിഖ് മാസ്റ്റര്‍, ഖലീലു റഹ് മാന്‍ , മമ്മുട്ടി മാസ്റ്റര്‍, ഖദ്ദാഫി മാസ്റ്റര്‍ , അശ്‌റഫ് മാസ്റ്റര്‍എന്നിവര്‍ പ്രസംഗിച്ചു.
ഭാഷാ അധ്യാപക നിയമനത്തിന് നിശ്ചയിച്ച നീതിരഹിതമായ നിബന്ധനകള്‍ പിന്‍വലിക്കുക , അറബി ഭാഷയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, പാഠപുസ്തകത്തിലെ അപാകതകള്‍ പരിഹരിക്കുക, അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ വിതരണം ചെയ്യുക, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുക, ശമ്പള കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എ ടി എഫ് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക നടപ്പിലാക്കണം എന്നിവയാണ് അവശ്യങ്ങള്‍.





Leave a Reply