വയനാട് മെഡി:കോളേജ് വെന്റിലേറ്ററിലെന്ന് അഡ്വ: ബി. ഗോപാലകൃഷ്ണന്‍
പനമരം: അടിസ്ഥാന സൗകര്യ വികസനമില്ലായമയും പരാധീനതകള്‍ കാരണവും വയനാട് മെഡിക്കല്‍ കോളേജ് വെന്റിലേറ്ററിലാണെന്ന് ബി.ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ: ബി ഗോപാലകൃഷ്ണന്‍, ബി.ജെ.പി പനമരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി പനമരം മണ്ഡലം അദ്ധ്യക്ഷന്‍ ജിതിന്‍ ഭാനു യോഗത്തിന് അദ്ധ്യക്ഷനായി.നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയത് എന്നാല്‍ ഇത് കേവലം ബോര്‍ഡില്‍ മാത്രം ഒതുങ്ങുന്നതാണ്. രോഗികളെ ജനറല്‍ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും അയക്കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്ന മെഡിക്കല്‍ കോളേജാണിത്.
ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്ത സി.ടി. സ്‌കാന്‍ മെഷീന്‍ തകരാറായിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. അടിയന്തര സാഹചര്യം ഉള്ള രോഗികളെ സി.ടി സ്‌കാനിനു വേണ്ടി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിലേക്കാണ് പറഞ്ഞയക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങള്‍ 2 വര്‍ഷം കഴിയുമ്പോഴേക്കും ചോര്‍ന്നൊലിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയും ഈ ആശുപത്രിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റേയും ഇടപെടലുകള്‍ ഉണ്ടായെങ്കില്‍ മാത്രമേ ഇതിനെല്ലാം പരിഹാരം ഉണ്ടാകുകയുള്ളു. ആരോഗ്യ രംഗത്തെ ശോചനീയവസ്ഥക്കെതിരെ ബി.ജെ.പി സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സജി ശങ്കര്‍, വിജയന്‍ കൂവണ, എം.പി. സുകുമാരന്‍, മദന്‍ലാല്‍, ശശി കരിമ്പില്‍, പ്രജീഷ്.കെ.എം, ബാഹുലേയന്‍, പുനത്തില്‍ രാജന്‍,ശിവദാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply