April 16, 2026

ചികിത്സാസഹായം തേടുന്നു

0
site-psd-93
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:എടവക രണ്ടേനാല് സ്വദേശി ബടേക്കര ബഷീര്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലാണ്.തന്റെ ഭാര്യയ്ക്കും മുമ്പ് ക്യാന്‍സര്‍ ബാധിച്ച് ലക്ഷങ്ങള്‍ ചിലവഴിച്ച് ചികിത്സിച്ചിരുന്നുവെങ്കിലും നിര്‍ഭാഗ്യവാശാല്‍ മരണപ്പെടുകയായിരുന്നു.പിന്നീടാണ് ബഷീറിനും രോഗം സ്ഥിരീകരിച്ചത്.റേഡിയേഷന്‍ കീമോതെറാപ്പി കഴിഞ്ഞുള്ള ഇമ്മ്യൂണല്‍ തെറാപ്പിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതിനായി 25 ലക്ഷത്തോളം രൂപ ചിലവ് വരും.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡണ്ട് അഹ്‌മദ് കുട്ടി ബ്രാന്‍, മഹല്ല് ഖത്തീബ് ആഷിഖ് വാഫി എന്നിവര്‍ രക്ഷാധികാരികളും, സുബൈര്‍ കെ ടി (ചെയര്‍മാന്‍), സാബിത്ത് സി എച്ച് (കണ്‍വീനര്‍), നസീര്‍ കെ ടി (ട്രഷറര്‍), അസീസ് കോറോം ( കോഡിനേറ്റര്‍), എനിങ്ങനെയായി ഒരു ചികിത്സസഹായകമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

അക്കൗണ്ട് നമ്പര്‍ 40481101059410

കേരള ഗ്രാമീണ്‍ബാങ്കിന്റെ കല്ലോടി ശാഖയില്‍ 40481101059410
എന്ന അക്കൗണ്ടു വഴി പണം അയക്കുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് ഗിരിജാ സുധാകരന്‍, അംഗങ്ങളായ കെ. ഷറഫുന്നിസ , സി.സി. സുജാത, ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, അഷറഫ് മച്ചഞ്ചേര, കെ.ടി. അഷറഫ്, ഇബ്രാഹിം മുതുകോടന്‍, കെ.എം. ഷിനോജ് എന്നിവര്‍ അറിയിച്ചു.

 

ഇതുവരെയുള്ള ഭാരിച്ച ചികിത്സചിലവ് കാരണം സാമ്പാദ്യമെല്ലാം തീര്‍ന്നുകഴിഞ്ഞ അവസ്ഥയില്‍ തുടര്‍ചികിത്സയ്ക്കുവേണ്ടി വരുന്ന സഹായത്തിനായി ഇദ്ദേഹം നാട്ടുകാരെ സമീപിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളോളം പ്രവാസിയായിരുന്ന ബഷീര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായി ഇടപെടുന്നയാളും ഏതു വ്യക്തിയെയും പരിചയം കൊണ്ട് സഹൃദയനാക്കുകയും ചെയ്യുന്നയാളായിരുന്നു. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ ഒരു പുതുജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച ബഷീറിനെ ഈ രോഗം മാനസികമായും സാമ്പത്തികമായും തീര്‍ത്തും തളര്‍ത്തിയിരിക്കുകയാണ്. മനുഷ്യസ്‌നേഹികളുടെ കൈകോര്‍ക്കലിലാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *