ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ധര്‍ണ്ണ നടത്തി
മാനന്തവാടി:കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിന്ദു എന്ന യുവതി ആശുപത്രി കെട്ടിടം ഇടിഞ്ഞ് മരിക്കാന്‍ ഇടയായ സംഭവം കേരളത്തിന്റെ ആരോഗ്യ മന്ത്രിയുടെ അനാസ്ഥ മൂലമാണന്നും കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിന്റെയും സ്ഥിതി ഇത് തന്നെയാണന്നും അതിനാല്‍ ആരോഗ്യ മന്ത്രി രാജി വെയ്ക്കണമെന്നും ആവശ്യപെട്ട് കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ധര്‍ണ നടത്തി. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ജില്ല ചെയര്‍പേഴ്‌സണ്‍ ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ലേഖ രാജീവന്‍ അദ്ധ്യഷനായി.
പി വി , ജോര്‍ജ് സുനി ആലക്കല്‍, മീനാക്ഷി രാമന്‍, ശ്യാമള സുനില്‍ ,.ഷൈലജ ജീസസ്, മേരി എം.ഡി.ബീന സജി.ഷൈജി ഷിബു ,.ആശ ഐപ്പ് . സ്മിത തോമസ്, രജനി ബിജു, ജോയ്‌സി എന്നിവര്‍ പ്രസംഗിച്ചു





Leave a Reply