156ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ (45) ആണ് പിടിയിലായത്. കാറിൽ കൊണ്ടുവരികയായിരുന്ന 156 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.
എസിപി ഒ സുഷാദ്, സിപിഒ അഷറഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു





Leave a Reply