ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ് പഠനാരംഭം നാളെ
കല്‍പ്പറ്റ: +2 കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് 100% ജോബ് ഗ്യാരണ്ടി നല്കുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ് പഠനാരംഭം നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ മെറിറ്റസ് ഗ്ലോബല്‍ ക്യാമ്പസില്‍ അഡ്വ: ടി സിദ്ദീഖ് എം.എല്‍ എ ഉദ്ഘാടനം ചെയ്യും.സ്വാമി വിവേകാനന്ദ ശുഭാരതി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പി എസ് സി & യു പി എസ് സി അംഗീകൃത മൂന്ന് വര്‍ഷത്തെ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ഡിഗ്രി കോഴ്സിന് ഓരോ വര്‍ഷവും 6 മാസം വീതം ഇഖ്റ, ഫാത്തിമ മാതാ കണ്ണൂര്‍ ആയുര്‍വേദിക് ഹോസ്പിറ്റല്‍ തുടങ്ങിയ ജില്ലയിലെ പ്രമുഖ ആശുപത്രികളില്‍ പ്രായോഗിക പരിശീലനം നല്‍കും.
ഹോസ്പിറ്റലുകളില്‍ മാനേജര്‍ മുതല്‍ പി ആര് ഓ, സി ഇ ഓ ഇന്‍ഷുറന്‍സ്, ഫിനാന്‍സ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ജോലിക്ക് പര്യപ്തമാക്കാന്‍ ഇന്റര്‍വ്യൂ ട്രെയിനിങ്, കമ്മ്യൂണിക്കേഷന്‍ സ്കില്‍,ടീം ബില്‍ഡിംഗ്, ലീഡര്ഷിപ് തുടങ്ങിയ മേഖലകളില്‍ സ്പെഷ്യല്‍ കോച്ചിങ്ങും പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുണ്ട്.മൂന്ന് വര്‍ഷമായി കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലൈഫീസി യുടെ കീഴിലാണ് മെറിറ്റസ് ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പാരാമെഡിക്കല്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മോന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജുനൈദ് കൈപ്പാണി, പ്രസ് ക്ലബ്ബ് ചെയര്മാന് കെ എസ് മുസ്തഫ, ശുഭാരതി യൂണിവേഴ്സിറ്റി കേരള പ്രതിനിധി ഗിരീഷ് കുമാര്‍, മോട്ടിവേഷന്‍ സ്പീക്കര്‍ നൂര്‍ഷാ, വയനാട്,സിജി ജില്ലാ കോഡിനേറ്റര്‍ മജീദ്, ഡോക്ടര്‍ ഹിമ അനസ് തുടങ്ങിയവര്‍ പങ്കെടുക്കും.പത്രസമ്മേളനത്തില്‍ അഡ്വ: അംജദ് ഫൈസി, ഫഹ്മിത, ആയിഷ ശിഫ , ആയിഷ മഹ, ഫിദ ഫഹ്മിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply